കാരത്തൂർ അജ്മീർ ഉറൂസിനും മർകസ് മുപ്പത്തിയൊന്നാം വാർഷികത്തിനും തുടക്കമായി
കാരത്തൂർ: ബഹുമാനപ്പെട്ട അജ്മീർ ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്ന ഹസ്രത്ത് ഖാജാ മുഈനുദ്ദീൻ ചിശ്തി ഹസനു സഞ്ചരി (റ) തങ്ങളുടെ ഉറൂസും മർക്കസ് 31 ആം വാർഷികത്തിനും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ അജ്മീർ ശരീഫിലെ പതാക ഉയർത്തലോട്കൂടി 6 ദിവസം നീണ്ടു നിൽക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചു ,
സ്വലാത്ത് , ദിഖ്‌റ് ഹൽഖാ , ഖുർആൻ ക്ലാസ് , പൊതുസമ്മേളനം ദുആ സമ്മേളനം, അന്നദാനം . ആയിരങ്ങൾക്ക് ആശ്വാസമേകുന്ന ഭക്തി നിർഭരമായ പ്രാത്ഥനക്ക് ഹസ്രത്ത് മുഹമ്മദ് മുഹ്യു യുദ്ധീൻ ഷാഹ് നേതൃത്വം നൽകി .തുടർന്ന് ഉൽഘാടന സമ്മേളനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു സി. മമ്മുട്ടി MLA , ആദ്ധ്യക്ഷനായി ,കെ വി സെക്കിർ അയിലക്കാട് ,അബു ഹാജി ആക്ക പറമ്പ് , വലിയ്യുദ്ദീൻ ഫൈസി വാഴക്കാട് മുഖ്യ പ്രഭാഷണം നടത്തി ,അൽ ഹാഫിള് സിദ്ദീഖ് ഫൈസി ,സയ്യിദ് ഫസൽ ശാഹിദ് ഹസനി തങ്ങൾ കണ്ണന്തളി ,പി എം . റഫീഖ് അഹ്മദ്, പി പി ബാവ ഹാജി , കെവി ,സക്കീർ അയിലക്കാട്, AM VIമുഹമ്മദ്അശ്റഫ് സൂർപ്പിൽ , പിടി കെ. കുട്ടി തലക്കടത്തൂർ, സി.മുഹമ്മദലി ഹാജി സബന്ധിച്ചു. വൈകീട്ട് നടന്ന പുതിയങ്ങാടി യാഹും തങ്ങൾ സിയറത്തിന് മർക്കസ് ജുമാ മസ്ജിദ് ഖതീബ് സയ്യിദ് ഫസൽ ഷാഹിദ് ഹസനി തങ്ങൾ കണ്ണന്തളി നേതൃത്വം നൽകി.
16 നു നടക്കുന്നപൊതുസമ്മേളനം
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിഉസ്താദ് കെ ആലിക്കുട്ടി മുസ്ലിയാർ ഉൽഘാടനം ചെയ്യുംഇടി മുഹമ്മദ് ബ ശീർ എം പി ആദ്ധ്യക്ഷത വഹിക്കും ,അബദു സ്സമദ് പൂക്കോട്ടൂർ
മുഖ്യ പ്രഭാഷണം നടത്തും.