Fincat

ഗ്യാരണ്ടി നല്‍കാതെ വാടക സാധനങ്ങള്‍ വിട്ടുനല്‍കില്ല, കേരള സ്‌റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍

മലപ്പുറം: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലും പൊതുപരിപാടികളിലെ വിയോജിപ്പുകളിലും വാടക സാധനസാമഗ്രികള്‍ തല്ലിത്തകര്‍ക്കുന്ന പ്രവണത അവസാനിപ്പിച്ചില്ലെങ്കില്‍ പൊതുപരിപാടികള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഇനിമുതല്‍ ഗ്യാരണ്ടി നല്‍കാതെ വാടക സാധനങ്ങള്‍ വിട്ടു നല്‍കില്ലെന്ന് കേരള സ്‌റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികളായ പ്രസിഡണ്ട് പി ഷംസുദ്ദീന്‍. ജന:സെക്രട്ടറി വി.അബ്ദുറഹ്മാന്‍ എന്നിവര്‍ അറിയിച്ചു.

1 st paragraph

ഇന്നലെ മലപ്പുറത്ത് നടന്ന പൊതുപരിപാടിയില്‍ ഉണ്ടായ സംഘര്‍ഷത്തിനിടയില്‍ ഫര്‍ണിച്ചറുകളും ലൈറ്റ് ആന്‍ഡ് സൗണ്ട് ഉപകരണങ്ങളുമടക്കം തല്ലിത്തകര്‍ത്ത പശ്ചാതലത്തിലാണ് പന്തല്‍ അലങ്കാരം,ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമകളുടെ സംഘടനയായ കേരള സ്‌റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഇങ്ങനെ ഒരു തീരുമാനം എടുത്തത്.

2nd paragraph

മലപ്പുറത്ത് ഇന്നലെ നടന്ന പൊതുപരിപാടിയിലെ സംഘര്‍ഷത്തില്‍ തകര്‍ന്ന മുഴുവന്‍ സാധനങ്ങള്‍ക്കും മതിയായ നഷ്ടപരിഹാരം നല്കണമെന്നും ജില്ലാ ഭാരവാഹികള്‍ അറിയിച്ചു