പൈതൃക സംസ്‌കാരത്തിന്റെ ഉപജ്ഞാതാക്കളാണ് ദലിത് വിഭാഗമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം : പൈതൃക സംസ്‌കാരത്തിന്റെ ഉപജ്ഞാതാക്കളാണ് ദലിത് വിഭാഗമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ 24-ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് തോട്ടപ്പള്ളി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

വിവിധ അവാര്‍ഡ് വിതരണം പി. ഉബൈദുള്ള എം എല്‍ എ നിര്‍വഹിച്ചു.മുന്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് കെ എന്‍ എ ഖാദര്‍ എം എല്‍ എ ഉപഹാരം നല്‍കി. അജിത്ത് മാട്ടുമ്മല്‍ , ജില്ലാ പ്രസിഡന്റ് ബാബുരാജ് കോട്ടക്കുന്ന്, കെ ആര്‍ മധു കലയത്തോലില്‍, ഗോപിനാഥ് കോതമംഗലം, ജോഷി തിട്ടയില്‍ , സതീശ് ബാബു കുലക്കല്ലൂര്‍, പരുമല രാജപ്പന്‍, ബിജു ഇരിണാവ്, വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് വീണ വൈഗ, കുമാരി വടക്കാഞ്ചേരി, ബാബു നെല്ലിക്കുന്ന്, വേലായുധന്‍ പുളിക്കല്‍, അനിത പ്രസംഗിച്ചു.