Fincat

സൗദിയിലെ യാത്രാ വിലക്ക് ; ഇ.ടി മുഹമ്മദ് ബഷീർ എം.പി സഊദി സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സഊദി അറേബ്യയുടെ യാത്രാ വിലക്കു കാരണം യു എ ഇയിൽ കുടുങ്ങിയ ഇന്ത്യൻ പ്രവാസികളെ സഊദിയിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യയിലെ സഊദി സ്ഥാനപതിയോട് ഇ.ടി മുഹമ്മദ് ബഷീർ എം.പി അഭ്യർത്ഥിച്ചു.

ഡൽഹിയിലെ സഊദി എംബസിയിൽ നേരിട്ടെത്തിയാണ് ഇ.ടി പ്രവാസി ഇന്ത്യക്കാർ നേരിടുന്ന ദുരിതം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയത്. ഇന്ത്യ – യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ വിലക്കേർപ്പെടുത്തിയതിനെ തുടർന്നാണ് ദുബൈ വഴി സഊദിയിലേക്ക് യാത്ര പുറപ്പെട്ട മലയാളികളടക്കുമുള്ള ഇന്ത്യക്കാർ ആ രാജ്യത്ത് കുടുങ്ങിയത്. പലർക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണെന്നും അനുയോജ്യമായ ഇടപെടൽ നയതന്ത്ര സ്ഥാനപതിയുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നും എംപി ആവശ്യപ്പെട്ടു.

2nd paragraph

കൂടാതെ നിലവിൽ വിസ സ്റ്റാംപിങ്ങുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിച്ച് രാജ്യത്തെ ഏത് സഊദി നയതന്ത്ര മിഷനിൽ നിന്നും വിസ സ്റ്റാംപിങ്ങ് നടത്താനുള്ള സൗകര്യമുണ്ടാക്കണമെന്നും എംപി ആവശ്യപ്പെട്ടു.