Fincat

ഇന്ധന വില ഇന്നും കൂട്ടി.

കൊച്ചി: തുടർച്ചയായ ഏഴാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോൾ ഇന്ന് 29 പൈസയും ഡീസൽ 33 പൈസയുമാണ് കൂടിയത്. ഇതോടെ രാജ്യത്ത് എല്ലായിടത്തും ഇന്ധനവില സർവകാല റെക്കോഡിലെത്തി.

 

തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ വില 90 രൂപ 61 പൈസയാണ്. ഡീസൽ വില 84 രൂപ 89 പൈസയും. കൊച്ചി നഗരത്തിൽ ഡീസൽ വില 83 രൂപ 48 പൈസയാണ്. പെട്രോൾ വില 88 രൂപ 93 പൈസയായി.