പ്ലാസ്മ ഡോണേഷൻ ക്യാമ്പ് ശ്രദ്ദേയമായി.
തിരൂർ : സ്നേഹതീരം വോളന്റിയർ വിങ്ങും, ബ്ലഡ് ഡോണേഴ്സ് കേരള തിരൂർ താലൂക്ക് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച കോവിഡ് മുക്തരുടെ ജില്ലാ തല പ്ലാസ്മ ഡൊണേഷൻ ക്യാമ്പ് ശ്രദ്ധേയമായി. തിരൂർ കിൻഷിപ് ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ എ.പി. നസീമ ഉൽഘാടനം ചെയ്തു.
നിലവിൽ പ്ലാസ്മ ലഭ്യത കുറഞ്ഞിരിക്കുന്ന ഇപ്പോഴത്തെ അവസ്ഥയിൽ ഇതുപോലുള്ള ക്യാമ്പുകൾ മാതൃകയാക്കി മലപ്പുറം ജില്ലയിൽ ഉടനീളം എല്ലാ സന്നദ്ധ സംഘടനകളും ക്യാമ്പുകൾ നടത്താൻ മുന്നോട്ട് വരണമെന്ന് ചടങ്ങിൽ ചെയർപേഴ്സൺ അഭിപ്രായപെട്ടു. നാസർ കുറ്റൂർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ തിരൂർ എസ്.ഐ സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി.
l
നഗര സഭ കൌൺസിലർ
കെ.കെ സലാം മാസ്റ്റർ,
അഡ്വ. വിക്രം കുമാർ,
ഡോ. ഫവാസ് മിസിർ,
മുജീബ് താനാളൂർ,
ഷബീറലി തിരൂർ,
സുധീഷ് നായത്ത്,
സുഹൈൽ പെരുമാൾ,
ഉബൈദ് പി.കെ,
അനസ് യു എന്നിവർ സംസാരിച്ചു.
കോവിഡ് നെഗറ്റീവ് ആയ ആളുകളുടെ രക്തദാനത്തിലൂടെ ലഭിച്ച പ്ലാസ്മ, കോവിഡ് മൂലം ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് പ്ലാസ്മ തെറാപ്പി വഴി നൽകുന്നതിനാണ് മഞ്ചേരി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന്റെ സഹായത്തോട് കൂടി ക്യാമ്പ് സംഘടിപ്പിച്ചത്.
അബുൽ ഫസൽ പി,
അഫീല കെ.പി ,
നീമ വി.പി ,
ദൃശ്യ എം,
റംല സി.കെ,
മുഷ്താഖ് പി,
അഹ്‌മദ് റാസി കെ.പി
എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.