അറബിഭാഷാ പഠന രംഗത്തുള്ള അസന്തുലിതാവസ്ഥ പരിഹരിക്കണം: പി ഉബൈദുല്ല എംഎല്‍എ
പ്രവാസ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്ന , ലോകത്ത് 150 കോടി ജനത സംസാരിക്കുന്ന അറബി ഭാഷയെ പരിപോഷിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എം എൽ എ പറഞ്ഞു.
മലപ്പുറം : മലയാളമടക്കമുള്ള ഭാഷകള്‍ക്കു നല്‍കുന്ന അതേ പ്രാധാനം തന്നേയെങ്കിലും അറബിഭാഷക്കും നല്‍കി അറബിഭാഷാ പഠന രംഗത്തുള്ള അസന്തുലിതാവസ്ഥ പരിഹരിക്കണമെന്ന് പി ഉബൈദുല്ല എം എല്‍ എ ആവശ്യപ്പെട്ടു . കേരളത്തിലെ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം ഭാഷയായി സ്വീകരിച്ചിട്ടുള്ള അറബി ഭാഷയെ ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ നിന്നുപോലും മാറ്റി നിര്‍ത്തപ്പെട്ട അവസ്ഥ ഇവിടെ ഉണ്ടായി . ധാരാളം തൊഴിലവസരങ്ങള്‍ നല്‍കുന്ന , പ്രവാസ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്ന , ലോകത്ത് 150 കോടി ജനത സംസാരിക്കുന്ന അറബി ഭാഷയെ പരിപോഷിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എം എൽ എ പറഞ്ഞു. ഇമാം (റിട്ടയേര്‍ഡ് അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ) മലപ്പുറത്ത് സംഘടിപ്പിച്ച ജില്ലാ കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്തു സംസരിക്കുകയായിരുന്നു അദ്ദേഹം .
ഇമാം സംഘടനയുടെ നേതൃത്വത്തില്‍ ‘അല്‍ബുഷ്‌റ ‘ അറബി മാസിക പുന:പ്രസിദ്ധീകരണം ആരംഭിച്ചത് അഭിനന്ദനീയമാണെന്നും ഇതിന്റെ
പ്രചരണത്തിനും , മാസിക നിലനിര്‍ത്തുന്നതിനും എല്ലാ അറബി അധ്യാപകരും സജീവമായി ര0ഗത്തിറങ്ങണമെന്നും എം.എല്‍.എ ആഹ്വാനം ചെയതു.
ഇമാം മെമ്പര്‍ഷിപ്പ് പ്രവർത്തനം ഊര്‍ജ്ജിതമാക്കാനും അല്‍ബുഷ്‌റ വരിക്കാരെ വർദ്ധിപ്പിക്കാനും കണ്‍വെന്‍ഷനില്‍ തീരുമാനമെടുത്തു .
സി.കെ.എ.സലാം ഫാറൂഖിയുടെ ഖുര്‍ആന്‍ സന്ദേശത്തോടെ ആരംഭിച്ച കണ്‍വന്‍ഷനില്‍’ഇമാം ‘ ജില്ലാ പ്രസിഡണ്ട് കെ.എന്‍.എ.ഹമീദ് മാസ്റ്റര്‍ അദ്ധ്യക്ഷതവഹിച്ചു. ‘ഇമാം ‘സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എച്ച്. ഹംസമാസ്റ്റര്‍ ആമുഖ ഭാഷണവും, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. സൈനുദ്ദീന്‍കുരുവമ്പലം മുഖ്യപ്രഭാഷണവും നടത്തി. സംസ്ഥാന സെക്രട്ടറി ടി.മുഹമ്മദലി മാസ്റ്റര്‍, ജില്ലാ ട്രഷറര്‍ കെ.കെ.മുഹമ്മദ് മാസ്റ്റര്‍, കെ.ഹംസ സുല്ലമി കാരക്കുന്ന്, ഒ.പി.എ.ഗഫൂര്‍, പി.കെ.ഷാഹുല്‍ ഹമീദ് മേല്‍ മുറി, പി.കെ.ഷാക്കിര്‍ , കെ.മുഹമ്മദ് ഖര്‍ദി, വി.പി.എ. അസീസ്, പി.ഫൈസല്‍ ഫാറൂഖി, സി.എം.ഇബ്രാഹീം അ ന്‍സാരി, എന്‍.എ.കരീം മാസ്റ്റര്‍, എം.ഖാസിം മൂര്‍ക്കനാട്, പി.മുഹമ്മദ് കുട്ടി, കെ.അബ്ദുല്ല മൗലവി, തുടങ്ങിയവര്‍ പ്രസംഗിച്ചു.. ജില്ലാ സെക്രട്ടറി സി.ടി. കുഞ്ഞയമു മാസ്റ്റര്‍ സ്വാഗതവും ,എം.വീരാന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.