എല്‍ ഡി എഫ് ജാഥക്ക് സ്വീകരണം നല്‍കും-എന്‍സിപി

മലപ്പുറം: കഴിഞ്ഞ അഞ്ചു വര്‍ഷത്തെ എല്‍ ഡി എഫ് സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി എല്‍ഡി എഫ് സംസ്ഥാന കണ്‍വീനര്‍ എ വിജയരാഘവന്‍ നയിക്കുന്ന വികസന സന്ദേശ യാത്രക്ക് ജില്ലയില്‍ നല്‍കുന്ന സ്വീകരണ യോഗത്തില്‍ സജീവമായി പങ്കെടുത്ത് വിജയിപ്പിക്കാന്‍ മലപ്പുറത്ത് ചേര്‍ന്ന എന്‍ സി പി ബ്ലോക്ക് പ്രസിഡന്റുമാരുടെ യോഗം തീരുമാനിച്ചു.

 

ജില്ലാ പ്രസിഡന്റ് ടി എന്‍ ശിവശങ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം സി ഉണ്ണികൃഷ്ണന്‍, സി പി രാധാകൃഷ്ണന്‍, ഡോ. മുഹമ്മദ് , കെ പി അലവി, മേപ്പുറത്ത് ഹംസു, പി കുട്ട്യാമു, എം കെ കുഞ്ഞിപ്പ, കെ ടി മുഹമ്മദ് കുട്ടി, ടി എന്‍ മുത്തുണ്ണി, മലയില്‍ പ്രഭാകരന്‍, പി സദാശിവന്‍, പി കുഞ്ഞുഹാജി, പ്രേംദാസ് മങ്കട, കെ ഷംസു എന്നിവര്‍ പ്രസംഗിച്ചു. ഇന്ധനവില വര്‍ദ്ധനവിനെതിരെ 24 ന് ബ്ലോക്ക് തലത്തില്‍ സായാഹ്്‌ന ധര്‍ണ്ണ നടത്താനും തീരുമാനിച്ചു.