ഇന്ധനവില ഇന്നും കൂട്ടി.

തിരുവനന്തപുരം: സംസ്ഥാനത്ത്  ഇന്ധനവില വർധിച്ചു. ഡീസലിന് 31 പൈസയും പെട്രോളിന് 26 പൈയുമാണ് ഇന്ന് കൂടിയിരിക്കുന്നത്.

 

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 90.87രൂപയും ഒരു ലിറ്റർ ഡീസലിന് 85.31 പൈസയുമായി. ഈ മാസം ഒമ്പതാം തവണയാണ് വില വർധിക്കുന്നത്.

അതേസമയം പുതുക്കിയ പാചകവാതക വിലയും ഇന്നുമുതൽ നിലവിൽ വന്നു. സിലിൻഡറിന് അമ്പതുരൂപയാണ് വർധിപ്പിച്ചത്. ഡൽഹിയിൽ ഒരു സിലിൻഡറിന്റെ (14.2 കിലോഗ്രാം) വില 769 രൂപയായി. നിലവിൽ 719 രൂപയായിരുന്നു വില.