എൻ.സി.പി. നിയോജകമണ്ഡലം വാഹനജാഥ തുടങ്ങി

ഒതുക്കുങ്ങൽ: എൻ.സി.പി. കോട്ടയ്ക്കൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വാഹനജാഥയ്ക്ക് തുടക്കമായി.

പൊന്മള പള്ളിപ്പടിയിൽ ജാഥയുടെ ഉദ്ഘാടനം സംസ്ഥാനപ്രസിഡന്റ് ടി.പി. പീതാംബരൻ നിർവഹിച്ചു. എൽ.ഡി.എഫ്. മാതൃകയിൽ ദേശീയതലത്തിൽ ഇടത് മതേതര സഖ്യം രൂപവത്കരിക്കാൻ ശരത്പവാർ നേതൃത്വംനൽകുമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. എൻ.സി.പി. ബ്ലോക്ക് പ്രസിഡന്റ് ടി.എം. മുത്തുണ്ണി അധ്യക്ഷതവഹിച്ചു.

 

ഡോ. സി.പി.കെ. ഗുരുക്കൾ, ഹംസ പാലൂർ, കണ്ണിയൻ കരിം, സി.പി. രാധാകൃഷ്ണൻ, ഇ. അബ്ദുന്നാസർ, കെ.എ. ജബ്ബാർ, മുജീബ് ഹസൻ, നൂറുൽ ഹസൻ, റഷീദ് വട്ടപ്പറമ്പൻ, ഫൈസൽ കാടാമ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു. ജാഥ 19-ന് വൈകീട്ട് 6-ന് കുറ്റിപ്പുറത്ത് സമാപിക്കും.