Fincat

വർഗീയ കാർഡിറക്കിയാൽ സി.പി.എമ്മിന്‍റെ അടിത്തറ നശിക്കും -പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: ന്യൂനപക്ഷങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമമെന്നും വർഗീയ കാർഡിറക്കിയാൽ സി.പി.എമ്മിന്‍റെ അടിത്തറ നശിക്കുമെന്നും മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഓരോ ചെറിയ കാര്യങ്ങളും വർഗീയവൽകരിച്ച് ഉപയോഗിക്കുകയാണ്. ലീഗിനെതിരായ വിദ്വേഷ പ്രചാരണത്തിൽ നിന്ന് സി.പി.എമ്മിന് പിന്നോട്ട് പോകേണ്ടി വന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

1 st paragraph

വർഗീയ കാർഡ് ഇറക്കി വോട്ട് നേടാൻ ശ്രമിച്ചാൽ അവസാനം ത്രിപുരയിലും ബംഗാളും സംഭവിച്ചത് സി.പി.എമ്മിന് കേരളത്തിലുമുണ്ടാകും. ശബരിമല വിഷയത്തിൽ ചെയ്ത മണ്ടത്തരമാണ് അവരുടെ വോട്ടുകൾ ഒന്നായി ഒഴുകിപ്പോകാൻ ഇടയാക്കിയത്. ഇപ്പോൾ വീണ്ടും വർഗീയ കാർഡുമായി ഇറങ്ങിയിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ചാനൽ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.