രണ്ടു മലയാളികളെ ഉത്തർപ്രദേശ്​ എസ്​.ടി.എഫ് പൊലീസ് പിടികൂടി.

ലഖ്​​നോ: രണ്ടു മലയാളികളെ ഉത്തർപ്രദേശ്​ പൊലീസി​‍ന്റെ സ്​പെഷൽ ടാസ്​ക്​ ഫോഴ്​സ്​ (എസ്​.ടി.എഫ്​) അറസ്​റ്റ്​ ചെയ്​തു. പന്തളം സ്വദേശി അൻസദ്​ ബദറുദ്ദീൻ, കോഴിക്കോട്​ സ്വദേശി ഫിറോസ്​ ഖാൻ എന്നിവരാണ്​ അറസ്​റ്റിലായത്​. ഇവർ പോപുലർ ഫ്രണ്ട്​​ പ്രവർത്തകരാണെന്ന്​ പൊലീസ്​ പറഞ്ഞു. ഗുഡംബ മേഖലയിലെ കുക്​റെയിലിലാണ്​ ഇവർ അറസ്​റ്റിലായത്​.

 

ബസന്ത പഞ്ചമിക്ക്​ രാജ്യത്തി​‍ന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്താനും ഹിന്ദു സംഘടനകളുടെ ഭാരവാഹികളെ കൊല്ലാനും ഇവർ പദ്ധതിയിട്ടതായി പൊലീസ്​ ആരോപിച്ചു.

 

ഇവരിൽനിന്ന്​ ബാറ്ററി, വയർ, തോക്ക്​, വെടിയുണ്ട, പണം, പാൻ-എ.ടി.എം-ആധാർ കാർഡുകൾ, ഡ്രൈവിങ്​ ലൈസൻസ്​, പെൻഡ്രൈവ്​ എന്നിവ പിടികൂടിയതായി എ.ഡി.ജി.പി പ്രശാന്ത്​ കുമാർ പറഞ്ഞു.