ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത സൗകര്യങ്ങള്‍ ഒരുക്കി മലപ്പുറം ബഡ്‌സ് സ്‌കൂള്‍
മലപ്പുറം ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന പേള്‍സ് ബഡ്‌സ് സ്‌കൂളില്‍ സമഗ്ര വികസന പദ്ധതികള്‍ക്ക് നഗരസഭ തുടക്കം കുറിച്ചു. നിലവിലുള്ള കെട്ടിടത്തോടൊപ്പം വിപുലമായ പശ്ചാതല സൗകര്യങ്ങള്‍ക്കു വേണ്ടി ആദ്യഘട്ടം എന്ന നിലയില്‍ 20 ലക്ഷം രൂപ അനുവദിച്ചു.കൂടാതെ ദൃശ്യപഠന സഹായികള്‍ ഉള്‍പ്പെടുത്തി സ്മാര്‍ട്ട് ബഡ്‌സ് പദ്ധതിയും, വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊജകടര്‍ ഉള്‍പ്പെടെയുള്ള സെന്‍സറിങ്ങ് ലാബുകളും വിദ്യാര്‍ത്ഥികള്‍ക്ക് ഈ വാര്‍ഷിക പദ്ധതിയില്‍ ആരംഭിക്കും. ലാബ് വിപുലീകരണത്തിനും, പശ്ചാത സൗകര്യങ്ങള്‍ക്കു പുറമെ ഫിസിയോ തെറാപ്പി സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നഗരസഭ ഭരണ സമിതി അധികാരമേറ്റ ഉടന്‍ തന്നെ നടത്തിയ അടിയന്തിര ഇടപെടലുകളാണ് സംസ്ഥാനത്ത് തന്നെ മാതൃകയായ രീതിയില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞത്.ബഡ്‌സ് സ്‌കൂളില്‍ നഗരസഭ നടത്തി കൊണ്ടിരിക്കുന്ന മികച്ച സംവിധാനങ്ങള്‍ വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും ഉള്‍പ്പെടെയുള്ളവരുടെ അകമഴിക്ക പ്രശംസക്ക് കാരണമായി. ബഡ്‌സ് സ്‌കൂളില്‍ ഏര്‍പ്പെടുത്തിയ ഫിസിയോ തെറാപ്പി യൂണിറ്റിന്റെ ഉല്‍ഘാടനം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി നിര്‍വ്വഹിച്ചു.സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മറിയുമ്മ ശരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി.കെ.അബ്ദുല്‍ ഹക്കീം, കൗണ്‍സിലര്‍മാരായ മഹമൂദ് കോതേങ്ങല്‍, ഇ.പി.സല്‍മ ടീച്ചര്‍, ശാഫി മൂഴിക്കല്‍, കമ്മറ്റി അംഗങ്ങളായ അഡ്വ:റിനിഷ റഫീഖ്, പി.കെ.ഹസ്‌കര്‍, ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ ഷംസുദ്ധീന്‍, ടി.പി.നജീബ ടീച്ചര്‍, സംഗീത രാഗേഷ് എന്നിവര്‍ സംസാരിച്ചു.