Fincat

വൻ സ്വർണ വേട്ട, 5 യാത്രക്കാരിൽ നിന്നായി 2.09 കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ: വിമാനത്താവളത്തിൽ ഷാർജയിൽ നിന്നെത്തിയ 4 യാത്രക്കാരിൽ നിന്നു 3427 ഗ്രാം സ്വർണവും ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നു 950 ഗ്രാം സ്വര്ണവുമാണ് പിടികൂടിയത്.

മുസ്തഫ നാദാപുരം, ദിലുലാൽ കോഴിക്കോട്, നിഷാദ് ഇബ്രാഹിം കാസർകോട്, റിയാസ് മലപ്പുറം, നിജാൽ കോഴിക്കോട് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. 2.09 കോടി രൂപ മൂല്യം കണക്കാക്കുന്നു.