അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധന വില കുറക്കണം; സോണിയ ഗാന്ധി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി.

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില അടിക്കടി വർധിപ്പിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച്​ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധന വില കുറക്കണം. ജനങ്ങളുടെ ദുരിതത്തിൽ നിന്ന്​ സർക്കാർ ലാഭമുണ്ടാക്കുകയാണെന്നും​ അവർ കുറ്റപ്പെടുത്തി.

എണ്ണ-പാചക വാതക വില വർധന മൂലം ജനങ്ങൾ കടുത്ത ദുരിതത്തിലാണെന്നും ഇത്തവണയെങ്കിലും ഒഴികഴിവ്​ പറയാതെ പരിഹാരം കണ്ടെത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

“ഇന്ധന വില എക്കാലത്തെയും ഉയർന്ന നിരക്കിലാണ്​. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പെട്രോൾ ലിറ്ററിന് 100 രൂപ കവിഞ്ഞു. ഡീസൽ വില കുതിച്ചുയരുന്നത് ദശലക്ഷക്കണക്കിന് കർഷകരുടെ കൂടുതൽ ദുരിതത്തിലാക്കി. ക്രൂഡ്​ ഓയിലിന്​ അന്താരാഷ്ട്ര വിപണിയിൽ സാധാരണ വില ആയിരിക്കെയാണ്​ ഇന്ത്യയിൽ ഇന്ധന വില വർധിപ്പിക്കുന്നത്​” -കത്തിൽ ചൂണ്ടിക്കാട്ടി.

പെട്രോളിന്‍റെയും ഡീസലിന്‍റെയും വില തുടർച്ചയായി 12 ദിവസമാണ്​ വർധിപ്പിച്ചത്​. അന്താരാഷ്ട്ര എണ്ണവില കുറഞ്ഞപ്പോൾ ​ കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം പെട്രോൾ, ഡീസൽ തീരുവ മൂന്നിരട്ടിയോളം വർധിപ്പിച്ചിരുന്നു. വില റോക്കറ്റ്​ കണക്കെ കുതിച്ചുയരു​േമ്പാഴും ഈ വർധിപ്പിച്ച നികുതി പിൻവലിക്കാൻ പോലും കേന്ദ്രം തയ്യാറാകുന്നില്ല.