എസ് എന്‍ ഡി പി കുടുംബ സംഗമം

മലപ്പുറം : എസ് എന്‍ ഡി പി യോഗം മലപ്പുറം യൂണിയന്‍ സി കെ പാറ ശാഖ കുടുംബ സംഗമം യൂണിയന്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി ഉദ്ഘാടനം ചെയ്തു. എല്ലാ സമുദായ അംഗങ്ങളെയും എസ് എന്‍ ഡി പി യുടെ പ്രവര്‍ത്തനത്തില്‍ അണിചേര്‍ത്തുന്നതിന് ഉദ്ദേശിച്ചുകൊണ്ട് മലപ്പുറം യൂണിയന്‍ നടത്തുന്ന മെമ്പര്‍ഷിപ്പ് ക്യമ്പയിന്റെ യൂണിയന്‍തല ഉദ്ഘാടനവും ശാഖാ യോഗത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടുകയും

ഔദ്യോഗിക രംഗത്ത് പ്രവേശിക്കുകയും ചെയ്ത പ്രശാന്ത്. കെ, ഡോ. ഷിജിന്‍ പി, അനീഷ് പി, വിപിന്‍ പി , കുമാരി ധന്യ തേവരുപറമ്പില്‍ തുടങ്ങിയവരെ മൊമ്മന്റോ നല്‍കി അഭിനന്ദിക്കുകയും ചെയ്തു. യൂണിയന്‍ കൗണ്‍സിലറും ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് മലപ്പുറം മുഖ്യ പ്രഭാഷണം നടത്തി. ശാഖാ യോഗം പ്രസിഡന്റ് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാമദാസന്‍, യൂണിയന്‍ കൗണ്‍സിലര്‍ ജതീന്ദ്രന്‍, ശാഖാ യോഗം വൈസ് പ്രസിഡന്റ് വാസുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.