കടൽ തീറെഴുതി കൊടുത്ത നടപടിയിൽ പ്രതിഷേധിച്ച് എസ്.ടി.യു. പ്രവർത്തകർ ഫിഷറീസ് ഓഫീസ് മാർച്ച് നടത്തി.

പൊന്നാനി: കേരളത്തിലെ മത്സ്യമേഖലയെ അമേരിക്കൻ കമ്പനിക്ക് തീറെഴുതി കൊടുത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് ജില്ലാ കമ്മറ്റിയുടെ നേത്രത്വത്തിൽ ഫിഷറീസ് ഓഫീസിലേക്ക് മാർച്ച് നടത്തി.

കൂട്ടായി ബാപ്പുട്ടിയുടെ അദ്ധ്യക്ഷതയിൽ അഡ്വ: റഹ്മത്തുള്ള മാർച്ച് ഉദ്ഘാടനം ചെയ്തു. ആതവനാട് മുഹമ്മദ് കുട്ടി, ഒട്ടുമ്മൽ ഉമ്മർ , അഡ്വ: കെ.പി.സൈതലവി, വി.പി.ഉസൈൻ കോയ തങ്ങൾ,

അത്തിക്ക് , കെ.ആർ. റസാക്ക്, പരീക്കുട്ടി, കെ. ഉസ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.