തട്ടിപ്പിന്റെ മേഖലയായ വിശ്വാസ്യതയില്ലാത്ത ഓണ്‍ലൈന്‍ വ്യാപാരം നിര്‍ത്തലാക്കണം : യൂസ്ഡ് വെഹിക്കള്‍ ഡീലേഴ്‌സ് ആന്റ് ബ്രേക്കേഴ്‌സ് അസോസിയേഷന്‍
മലപ്പുറം : ആര്‍ സി ഉടമസ്ഥാവകാശ കൈമാറ്റം സുതാര്യമാക്കുക, വാഹനങ്ങളുടെ ഇടപാട് നടത്തുന്നവര്‍ക്ക് ആര്‍ സി ഓണറുടെ കണ്‍സെന്റ് പ്രകാരം ആര്‍ സി ബുക്ക് ലഭിക്കാന്‍ സാഹചര്യമൊരുക്കുക, ഇന്ത്യയിലൊരിടത്തുമില്ലാത്ത, കേരളത്തില്‍ മാത്രമുള്ള മോട്ടോര്‍ വാഹന ക്ഷേമനിധി എന്ന വെള്ളാനയെ പുനപ്പരിശോധിക്കുക. പുതിയ തീരുമാനമായ പിഴപ്പലിശഒഴിവാക്കുക, സംസ്ഥാനത്ത് മാത്രം അടിച്ചേല്‍പ്പിച്ചിട്ടുള്ള 15 വര്‍ഷം പഴക്കമുള്ള ടാക്‌സി ഓട്ടോ റിക്ഷകള്‍ക്ക് ഫിറ്റ്‌നസ് നിരോധനം നിര്‍ത്തലാക്കുക, സെക്കന്റ് വാഹന വ്യാപാര മേഖലയെ തൊഴില്‍ മേഖലയായി അംഗീകരിക്കുക, . തട്ടിപ്പിന്റെ മേഖലയായ വിശ്വാസ്യതയില്ലാത്ത ഓണ്‍ലൈന്‍ വ്യാപാരം നിര്‍ത്തലാക്കുക, സ്‌ക്രാപ്പിംഗ് പോളിസിയിലെ ജനവിരുദ്ധ നടപടികള്‍ പിന്‍വലിക്കുക.
കുത്തകകളെ പ്രോത്സാഹിപ്പിക്കുന്ന സാധാരണക്കാരന്റെ സാമ്പത്തികാവസ്ഥയെ തകര്‍ക്കുന്ന ഇത്തരം നടപടികള്‍ പുനപ്പരിശോധിക്കുക, ജനത്തെ കൊള്ളയടിക്കുന്ന ഇന്ധന,ഇന്‍ഷൂറന്‍സ് മേഖലയിലെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്‌സ് ആന്റ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ഏറനാട് താലൂക്ക് , ഏരിയാ കമ്മിറ്റി എന്നിവ സംയുക്തമായി മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി. ജില്ലാ പ്രസിഡന്റ് യു ടി ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ഷബീറലി അധ്യക്ഷത വഹിച്ചു.
ഏറനാട് താലൂക്ക് ജനറല്‍ സെക്രട്ടറി മജീദ് ആര്‍ ടി സി സ്വാഗതവും മലപ്പുറം ഏരിയാ വൈസ് പ്രസിഡന്റ് സമീര്‍ കിഴക്കേതല നന്ദിയും പറഞ്ഞു. ജില്ലാ കൗണ്‍സില്‍ അംഗം ഷാജി പെരിന്തല്‍മണ്ണ, ഏറനാട് ജന. സെക്രട്ടറി മജീദ് എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് സജീര്‍ പി എസ് എ, കോയ മഞ്ചേരി, അഷ്‌റഫ് മഞ്ചേരി, ഹനീഫ മഞ്ചേരി, ഹഖ് മങ്ങാട്ടുപുലം, മുസ്തഫ താണിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.