തെരുവ് നായയുടെ അക്രമണം; മൂന്നു കുട്ടികൾക്ക് കടിയേറ്റു

തിരൂർ: ഇന്ന് രാവിലെ താനാളൂർ വലിയ പാടത്ത് തൊട്ടിയിൽ വീട്ടിൽ ശിഫിൻഷാനും(3) സഹോദരി ഷഹനബാനു(13)വിനും നേരെ തെരുവ് നായയുടെ കടിയേറ്റത്.മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശിഫിൻഷാനെ മതില് ചാടി വന്ന തെരുവ് നായ അക്രമിക്കുന്നതിനിടെ രക്ഷിക്കാൻ ചെന്ന സഹോദരി സഹനബാനുവിനും കടിയേൽക്കുകയായിരുന്നു.വൈകീട്ട് മൂന്നുമണിയോടെയാണ് താനാളൂർ മൂന്നാംമൂലയിൽ പുല്ലൂണി വീട്ടിൽ ഫദ് വ ഷെറിന് (4) നേരെ തെരുവ് നായ അക്രമണമുണ്ടായത്.പരിക്കേറ്റ മൂന്ന് പേരും തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.