Fincat

മോദി ആകാശം വിറ്റു തുലക്കുമ്പോള്‍ പിണറായി കടല്‍ വിറ്റു തുലക്കുന്നു; രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രധാനമന്ത്രിനരേന്ദ്രമോദി ആകാശം വിറ്റുതുലക്കുമ്പോള്‍ മുഖ്യമന്ത്രിപിണറായി വിജയന്‍ വിദേശ കുത്തകകള്‍ക്ക് കടല്‍ വിറ്റു തുലക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസി കരാര്‍ വിഷയത്തില്‍ പൂന്തുറയില്‍ നടത്തിയ സത്യാഗ്രഹത്തിനിടെയാണ് അദ്ദേഹം ഈ ആരോപണമുന്നയിച്ചത്.

കേരളത്തിന്റെ മത്സ്യസമ്പത്ത് അമേരിക്കന്‍ കുത്തക കമ്പനിക്ക് തീറെഴുതാനും മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കാനുമുള്ള ഇടതു സര്‍ക്കാരിന്റെ ഗൂഢപദ്ധതി പ്രതിപക്ഷം കയ്യോടെ പിടിച്ചതിനാലാണ് നടക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു.

2nd paragraph

കടലില്‍ പോയാല്‍ മല്‍സ്യത്തൊഴിലാളിക്ക് മല്‍സ്യം ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍. പട്ടിണിയും, ബുദ്ധിമുട്ടുകളും കഷ്ടപ്പാടുമാണ് അവര്‍ നേരിടേണ്ടി വരുന്നത്. അതിനിടയിലാണ് പിടിക്കുന്ന മല്‍സ്യത്തിന്റെ അഞ്ച് ശതമാനം കേരള സര്‍ക്കാരിന് നല്‍കണമെന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഇറക്കിയത്.