40 അടി താഴ്ചയിലേക്കു ചരക്കു ലോറി മറിഞ്ഞു; ഒരാള്‍ മരിച്ചു

തൃശൂര്‍: 40 അടി താഴ്ചയിലേക്കു ചരക്കു ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. കുതിരാന്‍ ദേശീയപാതയില്‍ രാത്രി പത്തരയോടെയായിരുന്നു അപകടം.

തൃശൂര്‍ ഭാഗത്തേക്കു പോയിരുന്ന ചരക്കു ലോറി റോഡരികില്‍ സ്ഥാപിച്ചിരുന്ന അയേണ്‍ ക്രാഷ് ഗാര്‍ഡുകള്‍ തകര്‍ത്തു താഴേക്ക് പതിക്കുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന രണ്ട് പേരില്‍ ഒരാളെ വേഗം പുറത്തെടുത്തു തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. രണ്ടാമത്തെയാള്‍ ലോറിക്കുള്ളില്‍ ഏറെ നേരം കുടുങ്ങി.

 

തൃശൂരില്‍ നിന്നെത്തിയ അഗ്നി സുരക്ഷാസേനയും പൊലീസും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തി. ലോറി ജീവനക്കാര്‍ തമിഴ്നാട് സ്വദേശികളാണ്