തെരഞ്ഞെടുപ്പിന് സജ്ജരാകുക- ബി ഡി ജെ എസ്
മലപ്പുറം: ആസന്നമായ തെരഞ്ഞെടുപ്പിന് സജ്ജരാകാനും സംഘടനയെ സജ്ജമാക്കാനും ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റ് ദാസന്‍ കോട്ടക്കല്‍ ആഹ്വാനം ചെയ്തു. ജില്ലാ ഭാരവാഹികളുടെയും മണ്ഡലം പ്രസിഡന്റുമാരുടെയും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ സംഘടനാ സെക്രട്ടറി രമേശ് കോട്ടാപ്പുറത്ത് സ്വാഗതവും ജില്ലാ സെക്രട്ടറി കെ ബി രാജന്‍ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ വാസു കോതറയില്‍, അപ്പു പുതുക്കുടി , ജില്ലാ സെക്രട്ടറി ഗൗതമന്‍ എന്നിവര്‍ സംസാരിച്ചു.

യോഗത്തില്‍ വെച്ച് ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. ഭാരവാഹികളായി സത്യനാഥന്‍ എന്ന ദാസന്‍ കോട്ടക്കല്‍ – ജില്ലാ പ്രസിഡന്റ്, സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി (മലപ്പുറം), ശിവദാസന്‍കുറ്റിയില്‍ (തിരൂര്‍), അപ്പു പുതുക്കൂടി കൊണ്ടോട്ടി , വാസു കോതറയില്‍ (പെരിന്തല്‍മണ്ണ) – വൈസ് പ്രസിഡന്റുമാര്‍ , രമേശ് കോട്ടായപ്പുറത്ത് (പെരിന്തല്‍മണ്ണ), അനു മൊടപ്പൊയ്ക (നിലമ്പൂര്‍) , മധു ചേമ്പ്രമേല്‍(മഞ്ചേരി) , ഗൗതമന്‍ എന്‍ (കാടമ്പുഴ) , രാജന്‍ കെ ബി (എടപ്പാള്‍) – ജില്ലാ സെക്രട്ടറിമാര്‍, ചന്ദ്രന്‍ പി ആര്‍ (മലപ്പുറം), മുരളീധരന്‍ പി. (കുറുവ), വേലായുധന്‍ കെ (മണലിപ്പുഴ), ജതീന്ദ്രന്‍ എം (മലപ്പുറം) ജോ. സെക്രട്ടറിമാര്‍, പത്മനാഭന്‍ സി -ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.