മലയാള ഭാഷാ പിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ സ്മാരകവും പ്രതിമയും സ്ഥാപിക്കണം: ഹനുമാന്‍ സേവാ ഭാരത്

മലപ്പുറം : മലയാള ഭാഷക്ക് രൂപവും ഭാവവും നല്‍കിയ ആചര്യന്‍ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന് ഉചിതമായ രീതിയില്‍ സ്മാരകവും പൂര്‍ണ്ണകായ പ്രതിമയും സ്ഥാപിക്കണമെന്ന് ഹനുമാന്‍ സേന ഭാരത് സംസ്ഥാന ചെയര്‍മാന്‍ എ എം ഭക്തവത്സലന്‍ ആവശ്യപ്പെട്ടു കേരളത്തില്‍ ഒരു ലക്ഷം മെബര്‍മാരെ അംഗമാക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ പ്രശാന്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഹിന്ദു മഹാസഭ സൗത്ത് സോണ്‍ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി കേരളാ സ്‌റ്റേറ്റ് പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപാനന്ദ ഭദ്ര ദീപം കൊളുത്തി അനുഗ്രഹ പ്രഭാഷണം നടത്തി.

ഹനുമാന്‍ സേവാ ഭാരത് ജില്ലാ കമ്മിറ്റി യോഗം ഹനുമാന്‍ സേന ഭാരത് സംസ്ഥാന ചെയര്‍മാന്‍ എ എം ഭക്തവത്സലന്‍ ഉദ്ഘാടനം ചെയ്യുന്നു

വാസുദേവ പിള്ള അദ്ധ്യക്ഷത വഹിച്ചു. രാമാസ് വേങ്ങേരി , ശശി സ്വമി വയനാട്, സംഗീത് ചേവായൂര്‍ , പുരുഷു സ്വാമി, മോഹന കൃഷ്ണന്‍ വൈദ്യര്‍ , പുരുഷു മാസ്റ്റര്‍എന്നിവര്‍ സംസാരിച്ചു. മെബര്‍ഷിപ്പ് വിതരണവും ഹനുമാന്‍ ചാലീസ വിതരണവും നടത്തി. സത്യജിത്ത് സ്വാഗതവും ജഗദീഷ് നന്ദിയും പറഞ്ഞു.