ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ധര്‍ണ്ണ നടത്തി

മലപ്പുറം: കേന്ദ്ര സര്‍ക്കാറിന്റെ സ്‌ക്രപ്പേജ് പോളിസിക്കെതിരെയും പെട്രോള്‍, ഡീസല്‍, ഇന്ധന വില വര്‍ദ്ധനവിനെതിരെയും അസോസിയേഷന്‍ ഓഫ് ഓട്ടോമബൈല്‍സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം സിവില്‍ സ്റ്റേഷനു മുന്നില്‍ ധര്‍ണ്ണ നടത്തി. 

മലപ്പുറംയൂണിറ്റ് പ്രസിഡന്റ് മണികണ്ഠ പ്രകാശ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ രക്ഷാധികാരി മജീദ് ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി വിജയന്‍, ബഷീര്‍ ചട്ടിപ്പറമ്പ്, ശംസു മലപ്പുറം, രമേശ് ചട്ടിപ്പറമ്പ്, ബാവ ചട്ടിപ്പറമ്പ്, പ്രകാശന്‍ പെരിന്തല്‍മണ്ണ, മധു കൊണ്ടോട്ടി , കേശവന്‍ വള്ളുവമ്പ്രം പ്രസംഗിച്ചു