MX

എസ്.ഡി.പി.ഐ മലപ്പുറം ലോകസഭാ മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വെള്ളിയാഴ്ച്ച.

വേങ്ങര: മലപ്പുറം ലോകസഭാ മണ്ഡലം എസ് ഡി പി ഐ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച വേങ്ങരയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വേങ്ങര താഴെ അങ്ങാടിയില്‍ പ്രത്യേകം സജ്ജീകരിച്ച നഗരിയില്‍ വൈകീട്ട് നാലിനു നടക്കുന്ന കണ്‍വന്‍ഷന്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. മലപ്പുറം ലോകസഭാ മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി ഡോ. തസ്്‌ലീം റഹ്്മാനിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ കണ്‍വന്‍ഷന്‍ നഗരിയിലേക്ക് ആനയിക്കും. എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, ജില്ലാ വൈസ് പ്രസിഡന്റ് വി ടി ഇക്‌റാമുല്‍ ഹഖ് തുടങ്ങി സംസ്ഥാന ജില്ലാ നേതാക്കള്‍ കണ്‍വന്‍ഷനില്‍ സംബന്ധിക്കും.

1 st paragraph

വാര്‍ത്താസമ്മേളനത്തില്‍ എസ്.ഡി.പി.ഐ ലോകസഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ പി എം ബഷീര്‍, നിയമസഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ കെ കെ അവറാന്‍കുട്ടി, കണ്‍വീനര്‍ എം ഖമറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.