ഇടതു സര്‍ക്കാറിന്റെ ഭരണതുടര്‍ച്ചക്ക് തൊഴിലാളികള്‍ രംഗത്തിറങ്ങണം : ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍
മലപ്പുറം : കേരളത്തില്‍ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് വിഭാഗം തൊഴിലാളികള്‍ക്കായി അസംഘടിത തൊഴിലാളി ക്ഷേമ പദ്ധതികള്‍ പരിഷ്‌ക്കരിച്ച് നടപ്പിലാക്കി പെന്‍ഷന്‍ അടക്കമുള്ള എല്ലാവിധ ആനുകൂല്യങ്ങള്‍ക്കും അര്‍ഹരായി മാറ്റിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിനെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി തൊഴിലാളികള്‍ രംഗത്തിറങ്ങണമെന്ന്
മലപ്പുറം ജില്ലാ ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) പ്രഥമ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എന്‍ ജി ഒ ഹാളില്‍ ചേര്‍ന്ന സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു.സിഐടിയു ജില്ലാ ജന. സെക്രട്ടറി വി പി സക്കറിയ സംസാരിച്ചു.
യൂണിയന്‍ പ്രസിഡന്റ് എം മോഹന്‍ദാസ് പതാക ഉയര്‍ത്തി. ജില്ലാ ജന. സെക്രട്ടറി വി പി സോമസുന്ദരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എ കെ വേലായുധന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.അഡ്വ. കെ വി ശിവരാമന്‍ സ്വാഗതവും പ്രസിഡന്റ് ടി കെ ജയന്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ടി കെ ജയന്‍ -പ്രസിഡന്റ്, വി പി സോമസുന്ദരന്‍ -ജന. സെക്രട്ടറി, എ കെ വേലായുധന്‍ – ട്രഷറര്‍, ഇ വി മോഹനന്‍, എം എം മുസ്തഫ,അഡ്വ. കെ വി ശിവരാമന്‍ , എന്‍ സുഹറ (വൈസ് പ്രസിഡന്റുമാര്‍), വി പി മുഹമ്മദ് കുട്ടി, പ്രേമന്‍ പരുത്തിക്കാട്, ഒ വേലായുധന്‍, സാജിത ടീച്ചര്‍ – സെക്രട്ടറിമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.