ജില്ലയിലെ കന്നുകാലി ചന്തകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണം

മലപ്പുറം :മലപ്പുറം ജില്ലയിലെ കന്നുകാലി ചന്തകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. ജില്ലയിലെ കന്നുകാലി ചന്തകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ താമസം നേരിടുന്ന സാഹചര്യത്തില്‍ കന്നുകാലി വില്‍പ്പനക്കാരും അവരുടെ

കുടുംബാംഗങ്ങളും ജോലിക്കാരുമെല്ലാം സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കയാണെന്ന് യോഗം വിലയിരുത്തി. എത്രയും വേഗത്തില്‍ കന്നുകാലി ചന്തകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ കെ പി ബഷീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഖാലിദ് മഞ്ചേരി, നാസര്‍ പനങ്ങാടന്‍, ശിഹാബ് കുരിക്കള്‍, അഷ്‌റഫ് പള്ളിക്കല്‍ ബസാര്‍, നാസര്‍ തൊണ്ടിയന്‍ സംസാരിച്ചു