Fincat

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ.

കട്ടപ്പന: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് 56 ലക്ഷം രൂപ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. ചേർത്തല പനക്കൽ വീട്ടിൽ വിദ്യ പയസ് (32) നെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.

2019 ലാണ് പണം തട്ടിയെന്ന് കാട്ടി കട്ടപ്പന സ്വദേശിനി യുവതിക്കെതിരെ പരാതി നൽകിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതിന് തെളിവും ലഭിച്ചു.

1 st paragraph

അന്വേഷണം തുടങ്ങിയതോടെ ഇവർ വിദേശത്തേക്ക് കടന്നു. തുടർന്ന് പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച അബുദാബിയിൽ നിന്ന് ബംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവതിയെ കട്ടപ്പന പോലീസ് ബംഗളൂരുവിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

2nd paragraph