മത്സ്യ മേഖലക്ക് ബ്ലൂ എക്കണോമിക്‌സ് നയരേഖക്കെതിരെയുളള മത്സ്യതൊഴിലാളികള്‍ അഴിമുഖത്ത് തോണിയില്‍ സംരക്ഷണ സദസ്സ് (എ.ഐ.ടി.യു.സി)സംഘടിപ്പിച്ചു.
തിരൂര്‍: ഇന്ത്യയിലെ മത്സ്യ മേഖലയെഒന്നാകെ കുത്തകകള്‍ക്ക് തീറെഴുതുന്ന കേന്ദ്ര സര്‍ക്കാരിന്റെ മത്സ്യബന്ധന നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പടിഞ്ഞാറെക്കര അഴിമുഖത്ത് മത്സ്യ തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി ) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.
സംരക്ഷണ സംദസ്സ് എ.കെ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. സംരക്ഷണ സംദസ്സില്‍ മത്സ്യതൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ഹുസൈന്‍ ഇസ്പാടത്ത് അധ്യക്ഷത വഹിച്ചു. എസ്. മുസ്ഫ ആനപ്പടി, പി.പി മുജീബ് റഹിമാന്‍ പുതുപൊന്നാനി, ശ്രീനിവാസന്‍ ചേന്നര, മദീദ് ചെട്ടിപടി, ഹംസകോയ താനൂര്‍, ഇസ്മായീല്‍, അബ്ദുള്ള കുട്ടി എന്നിവര്‍ സംസാരിച്ചു.