Fincat

മതസൗഹാർദം തകർക്കുന്ന പ്രചാരണം ചെറുക്കുക: കെ എൻ എം ജില്ലാ കൗൺസിൽ

തിരുർ: തെരെഞ്ഞെടുപ്പ് പശ്ചാതലത്തിൽ കേരളത്തിൽ, വിശേഷിച്ചും മലപ്പുറം ജില്ലയിൽ നില നിൽക്കുന്ന സാമുദായിക സൗഹാർദം തകർക്കും വിധമുള്ള പ്രചാരണങ്ങളെ ജനാധിപത്യ മതേതര സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കെ എൻ എം മർക്കസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ കൗൺസിൽ അഭിപ്രായപ്പെട്ടു.

 

കെ എൻ എം മർക്കസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ കൗൺസിൽ മീറ്റ് സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.
1 st paragraph

ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങൾക്കും മാതൃകയാകും വിധം മതേ തര മൂല്യങ്ങൾ എക്കാലത്തും ഉയർത്തിപ്പിടിച്ചവരാണ് കേരളീയ സമൂഹം. ഹീനമായ രാഷ്ട്രീയ താത്പര്യങ്ങൾക്കു വേണ്ടി ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ സമൂഹങ്ങളെ വൈകാരികമായി വേർപെടുത്താൻ ആരു ശ്രമിച്ചാലും അതിന് വലിയ വില നൽകേണ്ടിവരും. മത സൗഹാർദത്തില്ലന്നിയ പ്രചാരണ ബോധവത്കരണത്തിന് കെ എൻ എം നേതൃത്വം നൽകും. മഹല്ലുകളും പള്ളികളും മത സാമൂദായിക സൗഹൃദം ലക്ഷ്യമാക്കി വിപുലമായ കർമപദ്ധതികൾക്ക് രൂപം നൽകും.

 

 

തെക്കൻ കുറ്റൂർ ഐ ഇ സി ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ മീറ്റ്  സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് അബ്ദുൽ കരീം എഞ്ചിനീയർ അധ്യക്ഷത വഹിച്ചു. ജീവ കാരുണ്യ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പാറപ്പുറത്ത് മൊയ്തീൻ കുട്ടി എന്ന ബാവ ഹാജി, ജനപ്രതിനിധികളായ

2nd paragraph

ടി.അബ്ദുൽ മജീദ് ,ടി.വി. റംഷീദ, ബാഷ ബീഗം, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ടി .വി. ഹബീബ് റഹ്മാൻ എന്നിവരെ ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി.ആബിദ് മദനി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി. ഇബ്രാഹീം അൻസാരി വരവ് ചെലവ് റിപ്പോർട്ടുംഅവതരിപ്പിച്ചു.എം.അഹമ്മദ് കുട്ടി മദനി, എം.ടി. മനാഫ്, പി.കെ.മൊയ്തീൻ സുല്ലമി, സി. മമ്മു, പി. സുഹൈൽ സാബിർ, പി. മൂസ കുട്ടി മദനി, പി.പി. ഖാലിദ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. വി.പി. ഉമർ, പി. മുഹമ്മദ് കുട്ടി ഹാജി, പി.എം.എ.  അസീസ് , സി.എം.പി. മുഹമ്മദലി, സി.വി. അബ്ദുള്ള കുട്ടി, ഇ.ഒ. ഫൈസൽ, ടി.കെ. എൻ. നാസർ,, ഹുസൈൻ കുറ്റൂർ, ജലീൽ വൈരങ്കോട്, മജീദ് രണ്ടത്താണി, ഫാസിൽ യൂണിവേഴ്സിറ്റി, നൗഫൽ പവന്നൂർ, റസിയാബി ഹാറൂൺ, സൈനബ കുറ്റൂർ എന്നിവർ നേതൃത്വം നൽകി.