എൻ.എസ്. എസ് യൂണിയൻ പ്രതിഭാ സംഗമം നടത്തി
തിരൂർ: നായർ സർവീസ് സൊസൈറ്റി സാമൂഹ്യക്ഷേമ പദ്ധതി പ്രകാരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സമർത്ഥരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസധനസഹായവിതരണവും മന്നം സ്മാരക പെൻഷനും എസ്.എസ്.എൽ.സി പ്ളസ്ടു ഫുൾ എ പ്ളസ് നേടിയ കുട്ടികൾക്ക് മെരിറ്റ് അവാർഡും യൂണിയൻ സ്കോളർഷിപ്പുകളും വിതരണം ചെയതു വിവിധ മേഖലകളിൽ വ്യക്തി മുദ്രകൾ പതിപ്പിച്ച അംഗങ്ങൾ കലാകായിക രംഗത്ത് നിൽക്കുന്ന പ്രതിഭാകൾ എന്നിവരെ ആദരിച്ചൂ 45 വർഷത്തിലെഏറെക്കാലമായിഫോട്ടോഗ്രാഫറായി പ്രവർത്തിച്ച നിരവധി അവാർഡുകൾ നേടിയ ബാവാക്കയെ ആദരിച്ചു

തിരൂർ താലൂക്ക് എൻ എസ് എസ് യൂണിയൻ നടത്തിയ യോഗം പ്രസിഡന്റ് ബി. വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് പി വാണീക്കാന്തൻമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
യൂണിയൻ സെക്രട്ടറി വി. ഷാബു. കെ.പി. രമേശ് കുമാർ. പി.വി. മനോമോഹൻ. സതീദേവി. ജയശ്രീ. ബാബു. വേലായുധൻ നായർ. സി.വേണുഗോപാലൻ. വിജയകുമാർ. ശങ്കരൻനായർ.സുകുമാരൻനായർ.കെ.പി. സി.ഉണ്ണി എന്നിവർ സംസാരിച്ചു
D.E.O.കെ.പി. രമേശ് കുമാർ മാതൃകാ അദ്ധ്യാപക അവാർഡ് ജേതാവ് അനിൽകുമാർ. യുവ നോവലിസ്റ്റ് പ്രസീദപ്രേം.റാങ്ക് നേടിയ ശ്രുതി ശ്രീ കുമാർ. ഹണിമോൾ.അരുൺ ലാൽ.ഗോപികസതീഷ്. സാന്ദ്ര. എന്നിവരേയും എൻ.എസ്. എസ്. യൂണിയൻ ആദരിച്ചു.