ഭീമൻ ഡോൾഫിൻ കരക്കടിഞ്ഞു.

തിരൂർ: പടിഞ്ഞാറെക്കരയിൽ ഭീമൻ ഡോൾഫിൻ കരക്കടിഞ്ഞു.

പടിഞ്ഞാറേക്കര അഴിമുഖം ബീച്ചിലാണ് ഒരു ക്വിന്റെലോളം തൂക്കം വരുന്ന ഡോൾഫിൻ ചത്ത നിലയിൽ കരക്കടിഞ്ഞത്.

ഇന്ന് രാവിലെ പടിഞ്ഞാറെക്കര ടൂറിസം വകുപ്പ് ജീവനക്കാരാണ് ആദ്യം കണ്ടത്. അഴുകി ദുർഗന്ധം വമിച്ച നിലയിലായിരുന്നു.

മാനേജർ സലാം താണിക്കാട് ജീവനക്കാരായ മനോജ്‌ പുളിക്കൽ, ശറഫുദ്ധീൻ നായർത്തോട്, സുന്ദരൻ ഗൗരി, ഉമൈബ, സുനിത,സൗമിനി, സുജാത എന്നിവരുടെ നേതൃത്വത്തിൽ വലിയ കുഴിയെടുത്ത് സംസ്‌കരിച്ചു.