കോവിഡ് 19: ജില്ലക്ക് ആശ്വാസമായി വൈറസ് ബാധിതര്‍ കുറയുന്നു 132 പേര്‍ക്ക് രോഗബാധ; 249 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 127 പേര്‍ക്ക് നാല് പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 2,232 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 17,341 പേര്‍

മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധിതരാകുന്നവരുടെ എണ്ണം അനുദിനം കുറയുന്നത് ആശ്വാസകരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. തിങ്കളാഴ്ച (മാര്‍ച്ച് 08) 132 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിനൊപ്പം 249 പേര്‍ രോഗമുക്തരാകുകയും ചെയ്തു. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,16,871 ആയി.

 

തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 127 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ നാല് പേര്‍ക്കും വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും രോഗബാധ കണ്ടെത്തി. 17,341 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 2,232 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 141 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 67 പേരും 28 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 581 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

 

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

 

മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. ഇക്കാര്യത്തില്‍ പൊതുജന പങ്കാളിത്തവും പിന്തുണയും അനിവാര്യമാണ്. രോഗബാധിതരില്‍ കൂടുതല്‍ പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്നത് ആശങ്കയുയര്‍ത്തുന്ന വസ്തുതയാണ്. പൊതു സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട സാഹചര്യമാണ് നിലവിലേത്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

 

തിങ്കളാഴ്ച (മാര്‍ച്ച് 08) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

 

ആലങ്കോട് 02

അമരമ്പലം 01

അങ്ങാടിപ്പുറം 06

അരീക്കോട് 03

ചേലേമ്പ്ര 03

ചോക്കാട് 02

ചുങ്കത്തറ 02

എടക്കര 02

എടപ്പാള്‍ 01

എടവണ്ണ 05

കാലടി 08

കാളികാവ് 05

കരുവാരക്കുണ്ട് 09

കാവനൂര്‍ 01

കൊണ്ടോട്ടി 02

കൂട്ടിലങ്ങാടി 01

കുറുവ 01

കുഴിമണ്ണ 02

മക്കരപ്പറമ്പ് 05

മലപ്പുറം 09

മമ്പാട് 04

മംഗലം 05

മഞ്ചേരി 05

മങ്കട 04

മാറഞ്ചേരി 02

മേലാറ്റൂര്‍ 01

മൂന്നിയൂര്‍ 01

നന്നമ്പ്ര 02

നിലമ്പൂര്‍ 02

ഒഴൂര്‍ 01

പള്ളിക്കല്‍ 04

പാണ്ടിക്കാട് 01

പെരിന്തല്‍മണ്ണ 02

പൊന്മള 01

പൊന്നാനി 04

പോരൂര്‍ 01

പുല്‍പ്പറ്റ 01

താനാളൂര്‍ 01

താനൂര്‍ 01

തവനൂര്‍ 01

താഴേക്കോട് 01

തിരുനാവായ 01

തിരൂര്‍ 01

വളാഞ്ചേരി 02

വളവന്നൂര്‍ 03

വട്ടംകുളം 01

വെട്ടത്തൂര്‍ 01

വെട്ടം 02

വണ്ടൂര്‍ 06