കേക്ക് മുറിച്ച് വനിതാദിനാചരണം
മലപ്പുറം : മലപ്പുറം മുനിസിപ്പാലിറ്റി 16-ാം വാര്‍ഡ് കോട്ടക്കുന്ന് എ ഡി എസിന് കീഴിലെ അയല്‍ക്കൂട്ടങ്ങള്‍ സംയുക്തമായി വനിതാദിനം ആചരിച്ചു. കോട്ടക്കുന്ന് ബാങ്ക് എംപ്ലോയീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ജമീല വി കെ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. എ ഡി എസ് പ്രസിഡന്റ് നഫീസയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കണ്‍വീനര്‍ ഹസീന മലയില്‍ സ്വാഗതവും പ്രോഗ്രാം കോ. ഓര്‍ഡിനേറ്റര്‍ വിലാസിനി നന്ദിയും പറഞ്ഞു.

സിഡി എസ് മെമ്പര്‍ സെക്രട്ടറി ഷംസുദ്ദീന്‍ സി എ ‘പൊതുഇടം ഞങ്ങളുടെയും’ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസെടുത്തു. സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ സുജാത, മുന്‍ ചെയര്‍പേഴ്‌സണ്‍ മായ, കമ്യുണിറ്റി കണ്‍സിലര്‍ ഹാജറ, ഇസാഫ് പ്രോഗ്രാം കോ. ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ്, നവാസ് തറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് അയല്‍ക്കൂട്ട അംഗങ്ങളുടെ ചിത്രംവര പ്രദര്‍ശനവും ക്രാഫ്റ്റ് പ്രദര്‍ശനവും നടന്നു.