ലോക വനിതാ ദിനാചരണം; ബലൂണ്‍ പറത്തി ആഘോഷിച്ചു..

കൂട്ടായി : ലോക വനിതാ ദിനത്തോടനുബന്ധിച്ച് പടിഞ്ഞാറേക്കര ടൂറിസം ബീച്ചില്‍ ബലണ്‍ പറത്തല്‍ വനിതാ ബോധവല്‍ക്കരണം കസേരക്കളി തുടങ്ങി വൈവിധ്യങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു.ബലൂണ്‍ പറത്തല്‍ മുന്‍ മംഗലം പഞ്ചായത്ത് പ്രസിഡന്റ് ഹാജറ മജീദ് ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് തിരൂര്‍ ജെ.സി.ഐ യുടെ നേതൃത്വത്തില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ കലാ പരിപാടികള്‍ സംഘടിപ്പിച്ചു.ബീച്ച് മനേജര്‍ സലാം താണിക്കാട്,തെസ്‌നി കമര്‍ഷ,അനീഷ സുല്‍ത്താന,നാരായണി,സാജിദ കമറുദ്ധീന്‍,ഹേമവതി സന്തോഷ് പുല്ലൂണി,ഹസ്സന്‍ എം.കെ.എസ്,മനോജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ലോക വനിതാ ദിനത്തില്‍ പടിഞ്ഞാറേക്കര ടൂറിസം ബീച്ചില്‍ വനിതകള്‍ നടത്തിയ ബലൂണ്‍ പറത്തല്‍ മുന്‍ മംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹാജറ മജീദ് ഉദ്ഘാടനം ചെയ്യുന്നു.