സംസഥാനതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

ജെസിഐ അംഗങ്ങള്‍ക്കുള്ള സംസഥാനതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വളാഞ്ചേരി യാക് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ അരങ്ങേറി.വിവിധ ജില്ലകളില്‍ നിന്നായി 24 ടീമുകള്‍ ആണ് ഈ ഫുട്‌ബോള്‍ ഫെസ്റ്റില്‍ പങ്കെടുത്തത്..ജെ സി ഐ വളാഞ്ചേരി ചാപ്റ്റര്‍ ആണ് ഈ ഫുട്‌ബോള്‍ ലീഗ് സംഘടിപ്പിച്ചത്.ടൂര്‍ണമെന്റിന്റെ ഉല്‍ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ നിര്‍വഹിച്ചു.

 

ടൂര്‍ണമെന്റിനോട് അനുബന്ധിച്ചു കേരള പോലീസ് വളാഞ്ചേരി ടീമും ജെ സി ഐ വളാഞ്ചേരിയും തമ്മില്‍ പ്രദര്‍ശനമത്സരവും നടന്നു.

 

ഫെനല്‍ മത്സരത്തില്‍ ജെ സി ഐ കാടാമ്പുഴ ചാമ്പ്യന്‍മാരും ജെ സി ഐ വളാഞ്ചേരി ടീം റണ്ണേഴ്‌സ് അപ്പ് ആയി. ജെ സി ഐ സോണ്‍ 21 പ്രസിഡന്റ് ഡോ.സുഷാന്ത്,ജെ സി ഐ വളാഞ്ചേരി പ്രസിഡന്റ് ഡോ ഹാരിസ് കെ ടി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നൗഷാദ് പി വി, റഫീഖ്, രജീഷ് എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ സോണ്‍ വൈസ് പ്രസിഡന്റുമാര്‍, ജെ സി ഐ സംസ്ഥാന തല നേതാക്കള്‍,ജെ സി വിവിധ ചാപ്റ്റര്‍ പ്രസിഡന്റുമാര്‍, ജെ സി ഐ അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.