പക്ഷികല്ക്ക് ദാഹജലമൊരുക്കി പടിഞ്ഞാറേക്കര ടൂറിസം ബീച്ച്.
പടിഞ്ഞാറേക്കര: വേനല്‍ച്ചൂട് കനത്തതോടെ ദാഹജലത്തിനായി പ്രയാസപ്പെടുന്ന പക്ഷികള്‍ക്ക് കുടിവെള്ളമൊരുക്കി പടിഞ്ഞാറേക്കര ടൂറിസം ബീച്ച്.വിനോദ സഞ്ചാര കേന്ദ്രത്തിലെ പത്തിലധികം ഭാഗങ്ങളിലാണ് പക്ഷികള്‍ക്കായി തണ്ണീര്‍ക്കുടം ഒരുക്കിയീട്ടുള്ളത്.
ബീച്ച് മാനേജര്‍ സലാം താണിക്കാട്,മനോജ് പുളിക്കൽ ,സന്തോഷ് പുല്ലൂണി,എം.മുസ്തഫ,ശറഫുദ്ധീൻ,ലളിത,സുശീല എന്നിവര്‍ നേതൃത്വം നല്കി.