കേരള ഹയര്‍ സെക്കന്ററി സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂണിയന്‍ മലപ്പുറം ജില്ലാ സമ്മേളനം

മലപ്പുറം : കേരളത്തിലെ ഹയര്‍ സെക്കന്ററിസ്‌കൂളുകളിലെ ലാബ് അസിസ്റ്റന്റുമാരുടെ ലാബ് അറ്റന്റര്‍ ടെസ്റ്റ് ഒഴിവാക്കി ഇന്‍ സര്‍വീസ് കോഴ്‌സ് നടത്തണമെന്നും യോഗ്യതയുള്ള ലാബ് അസിസ്റ്റന്റുമാര്‍ക്ക് പ്രമോഷന്‍ അനുവദിക്കണമെന്നും മലപ്പുറം ജില്ലയിലെ ആര്‍ ഡി ഡി ഓഫീസില്‍ ജീവനക്കാരെ നിയമിച്ച് ലാബ് അസിസ്റ്റന്റുമാരുടെ ഫിക്‌സേഷന്‍ , മുന്‍കാല പ്രാബല്യം എന്നീ ഫയലുകള്‍ തീര്‍പ്പാക്കി തരണമെന്ന് കേരള ഹയര്‍ സെക്കന്ററി സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് മിനിസ്്റ്റീരിയല്‍ സ്റ്റാഫ് യൂണിയന്‍ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

കേരള ഹയര്‍ സെക്കന്ററി സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് മിനിസ്്റ്റീരിയല്‍ സ്റ്റാഫ് യൂണിയന്‍ മലപ്പുറം ജില്ലാ സമ്മേളനം പി. ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.

കെ പി എസ് ടി എ ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ പി. ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അദിനാന്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി രാഹുല്‍ , സംസ്ഥാന ജനറല്‍ സെക്രട്ടറി നബീല്‍, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി അഖില്‍, വൈസ് പ്രസിഡന്റുമാരായ സുലൈമാന്‍, ഗിരീഷ്, ധന്യന്‍, ജില്ലാ ഭാരവാഹികളായ നിഹാല്‍, സെയ്തലവി, സക്കീര്‍ സംസാരിച്ചു.