മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക വെള്ളിയാഴ്ച്ച മുതല്‍ 19 വരെ സമര്‍പ്പിക്കാം

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക നാളെ വെള്ളി  (മാര്‍ച്ച് 12) മുതല്‍ 19 വരെമലപ്പുറം കലക്ട്രേറ്റില്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍ മുമ്പാകെയോ എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ മുമ്പാകെയോ സമര്‍പ്പിക്കാം.

പൊതു അവധി ദിനങ്ങളില്‍ ഒഴികെ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ പത്രിക സമര്‍പ്പിക്കാം. സ്ഥാനാര്‍ത്ഥിക്ക് നേരിട്ടോ പിന്തുണയ്ക്കുന്നയാള്‍ക്കോ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം.