പി.വി.അൻവര്‍ നാട്ടില്‍ തിരിച്ചെത്തി.

മലപ്പുറം: 3 മാസത്തെ ഇടവേളയ്ക്കുശേഷം നിലമ്പൂർ എംഎല്‍എ പി.വി.അൻവര്‍ നാട്ടില്‍ തിരിച്ചെത്തി. ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലായിരുന്ന അൻവർ കോഴിക്കോട്ട് വിമാനമിറങ്ങി. എംഎല്‍എയെ സ്വീകരിക്കാൻ പ്രവര്‍ത്തകരുടെ വലിയൊരു സംഘം വിമാനത്താവളത്തിനു പുറത്തു കാത്തുനിൽപ്പുണ്ടായിരുന്നു.

അടുത്ത 7 ദിവസം എടക്കരയിലെ വീട്ടിൽ അൻവര്‍ ക്വാറന്റീൽ കഴിയുമെന്നാണു സിപിഎം നേതൃത്വം പറയുന്നത്. നിരവധി പ്രവർത്തകരുടെ ബൈക്ക് റാലിയോടു കൂടിയാണ് അൻവർ എയർപോർട്ടിൽ നിന്നും നിലംബൂരിലേക്ക് പോയത്.

വ്യാപാര ആവശ്യത്തിന് ആഫ്രിക്കയില്‍ പോയതാണെന്നും തിരിച്ചെത്തുന്നത് 25,000 കോടിയുടെ രത്ന ഖനന പദ്ധതിയുമായാണെന്നും കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വിഡിയോയിൽ അൻവർ വ്യക്തമാക്കിയിരുന്നു. ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്ന് വിഡിയോയിൽ അൻവർ പറയുന്നു.