Fincat

മൂന്ന് മണ്ഡലങ്ങളില്‍ വോട്ടിങ് സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ

ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലെ വോട്ടിങ് സമയം രാവിലെ  ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയായിരിക്കും. ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍(എസ്.സി) മണ്ഡലങ്ങളിലെ വോട്ടിങ് സമയമാണ് വൈകീട്ട് ആറ് വരെയാക്കിയത്. സംസ്ഥാനത്ത് ഈ മൂന്ന് മണ്ഡലങ്ങള്‍ കൂടാതെ

1 st paragraph

വയനാട് ജില്ലയിലെ മാനന്തവാടി (എസ്.ടി), സുല്‍ത്താന്‍ ബത്തേരി (എസ്.ടി), കല്‍പ്പറ്റ, പാലക്കാട് ജില്ലയിലെ കോങ്ങാട് (എസ്.സി), മണ്ണാര്‍ക്കാട്, മലമ്പുഴ തുടങ്ങിയ ആറ് മണ്ഡലങ്ങളിലെ വോട്ടിങ് സമയവും രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുവരെയാണ്. സംസ്ഥാനത്തെ ബാക്കി നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴുവരെയാണ്.