Fincat

ഇന്ന് മുതൽ നാല് ദിവസത്തേക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല.

തിരുവനന്തപുരം: ഇന്ന് മുതൽ നാല് ദിവസത്തേക്ക് ബാങ്കുകൾ തുടർച്ചയായി പ്രവർത്തിക്കില്ല. ഇന്ന് രണ്ടാംശനിയാഴ്ചയും നാളെ ഞായറാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ (15,16 തീയതികളിൽ) ബാങ്ക് പണിമുടക്കുമാണ്. ബാങ്കിംഗ് മേഖലയിൽ രാജ്യവ്യാപകമായ പണിമുടക്കാണ് നടക്കുന്നത്. പൊതുമേഖലാബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരായ പ്രതിഷേധമാണ് പണിമുടക്കിലെത്തിയത്. ഇതിൽ പ്രമുഖ ബാങ്കിംഗ് സംഘടനകളെല്ലാം പങ്കെടുക്കുന്നുണ്ട്.

1 st paragraph

നാല് ദിവസം തുടർച്ചയായി ബാങ്കുകൾ മുടങ്ങുന്നതിനാൽ എടിഎമ്മുകളിൽ പണം തീർന്നുപോകുമോ എന്ന ആശങ്കയുണ്ട്. അങ്ങനെ വരാൻ സാധ്യതയില്ലെന്ന് ബാങ്ക് അധികൃതർ പറയുന്നു.

2nd paragraph

പുറത്തുനിന്നുള്ള ഏജൻസികൾ പണം നിറയ്ക്കുന്ന എടിഎമ്മുകളിൽ പണം തീർന്നുപോകാനിടയില്ല. എന്നാൽ ബാങ്കുകൾ നേരിട്ട് പണം നിറയ്ക്കുന്ന എടിഎമ്മുകളിൽ പണത്തിന് ക്ഷാമം നേരിട്ടേക്കാം. ബാങ്കുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന ഓൺസൈറ്റ് എടിഎമ്മുകൾ ഉപയോഗിച്ച് പണം നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യാമെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കുന്നു.