Fincat

സി പി ബാവഹാജിക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

എടപ്പാൾ: മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി പി ബാവഹാജിക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകർ എടപ്പാളിലെ മാണൂരിൽ പ്രതിഷേധ പ്രകടനം നടത്തി. തവനൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെക്ക് പ്രതിഷേധം വ്യാപിക്കുമെന്ന് പ്രവർത്തകർ പറഞ്ഞു.

1 st paragraph

സീറ്റ് നീഷേധിച്ചതിൻ്റെ ഭാഗമായി സി പി ബാവ ഹാജി പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവക്കാനൊരുങ്ങുകയാണ്. ഇതിനിടെ സി പി ബാവ ഹാജിയെ പാണക്കാട്ടേക്ക് വിളിപ്പിച്ചതായും സൂചനയുണ്ട്.

2nd paragraph

സീറ്റ്നിഷേധത്തിൽ പ്രതിഷേധിച്ച് വട്ടംകുളം പഞ്ചായത്തിലെ ഒന്നാം വാർഡ് , രണ്ടാം വാർഡ് പഞ്ചായത്ത് മെമ്പറുമാർ രാജിവച്ചു കൊണ്ടുള്ള കത്ത് നേതാക്കൾക്ക് കൈമാറി.