താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാന്റെ റോഡ് ഷോ.
താനൂർ: താനൂരിനെ ആവേശത്താൽ ഇളക്കിമറിച്ച് താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാന്റെ റോഡ് ഷോ. തിരൂർ – കടലുണ്ടി റോഡ് നവീകരണത്തിന്റെ ഭാഗമായി പ്രവൃത്തി പൂർത്തീകരിച്ച തിരൂർ മുതൽ പൂരപ്പുഴ വരെയുള്ള 14 കിലോമീറ്റർ റോഡിന്റെ ജനകീയ ഉദ്ഘാടനത്തിന്റെ ഭാഗമായായിരുന്നു റോഡ് ഷോ സംഘടിപ്പിച്ചത്.
പൂരപ്പുഴയിൽ നിന്നാംരംഭിച്ച റോഡ് ഷോ മൂച്ചിക്കലിൽ സമാപിച്ചു. വി അബ്ദുറഹിമാൻ തുറന്ന വാഹനത്തിൽ അനുഗമിച്ചു. ആയിരത്തോളം ഇരുചക്ര വാഹനങ്ങളും, ഇതര വാഹനങ്ങളും റോഡ് ഷോയിൽ പങ്കാളികളായി.
മൂച്ചിക്കൽ നടന്ന പൊതുസമ്മേളനം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ ഇ ജയൻ ഉദ്ഘാടനം ചെയ്തു. കെ ടി ശശി അധ്യക്ഷനായി. വി അബ്ദുറഹ്മാൻ, കുഞ്ഞു മീനടത്തൂർ, മേച്ചേരി സൈതലവി, റഫീക്, സി പ്രഭാകരൻ, താനാളൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ വി സിനി തുടങ്ങിയവർ സംസാരിച്ചു. ലത്തീഫ് സ്വാഗതം പറഞ്ഞു.
തിരൂർ മുതൽ മൂച്ചിക്കൽ വരെ 12 മീറ്റർ വീതിയും, ബാക്കി ഭാഗങ്ങളിൽ 9 മീറ്റർ വീതിയുമാണ് റോഡിനുള്ളത്. നൂതന സാങ്കേതിക വിദ്യയായ ബിബിഎം ആൻഡ് ബിസി ചെയ്താണ് റോഡ് നവീകരിച്ചത്.
ടൗൺ ഭാഗങ്ങളിൽ കേബിളുകൾ കൊണ്ടുപോകുന്നതിനുള്ള യൂട്ടിലിറ്റി ഡെക്ട്, ഓരോ 400 മീറ്ററിലും പൈപ്പുകളും കേബിളുകളും ക്രോസ് ചെയ്യാനുള്ള ഡെക്ടുകൾ വേറെയും തയ്യാറാക്കിയിട്ടുണ്ട്. കയ്യേറ്റം പൂർണമായും ഒഴിവാക്കിയാണ് റോഡ് നവീകരിച്ചത്.
ബസ് ബേ, ബസ് സ്റ്റോപ്പ്, സിഗ്നൽ ബോർഡ്, സോളാർ ലൈറ്റ്, ചരിത്രസ്മാരകങ്ങൾ എന്നിവ സ്ഥാപിക്കും. റോഡിനുവേണ്ടി മുറിച്ചമരങ്ങൾക്ക് പകരം സൗകര്യമുള്ള മറ്റു റോഡുകളിൽ ഇതിൽ ഇതിനോടകം മരത്തെെകൾ സ്ഥാപിച്ചുകഴിഞ്ഞു.