തവനൂരില്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരെ യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം

എടപ്പാൾ: തവനൂരില്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരെ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മലപ്പുറം ഡിസിസിക്ക് മുന്‍പില്‍ പ്രതിഷേധിച്ചു. മലപ്പുറത്ത് പൊന്നാനി മണ്ഡലത്തിലെയും തവനൂര്‍ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളെ ചൊല്ലിയാണ് പ്രതിഷേധം ഉടലെടുത്തിരിക്കുന്നത്.

തവനൂര്‍ മണ്ഡലത്തിലാണ് ഫിറോസ് കുന്നുംപറമ്പില്‍ മത്സരിക്കുമെന്ന് ഏകദേശ ധാരണയായിരിക്കുന്നത്. ഫിറോസ് തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നോട് സംസാരിച്ചിരുന്നുവെന്നും ഫിറോസ് കുന്നുംപറമ്പില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.