ബാങ്ക് പണിമുടക്ക് ജില്ലയിലും പൂർണ്ണം

മലപ്പുറം: പൊതുമേഖലാ ബാങ്ക് സ്വകാര്യവൽക്കരണത്തിനെതിരെ, ബാങ്ക് യൂണിയൻ ഐക്യവേദിയുടെ നേതൃത്വത്തിൽ, ജീവനക്കാരും ഓഫീസർമാരും ദേശവ്യാപകമായി പണിമുടക്കി. നാളെയും പണിമുടക്കം തുടരും. പൊതുമേഖലയിലെയും, സ്വകാര്യ – വിദേശ- ഗ്രാമീണ ബാങ്കകളിലെയും പത്ത് ലക്ഷത്തോളം ജീവനക്കാരും ഓഫീസർമാരുമാണ് പണിമുടക്കിൽ അണിചേർന്നത്. പണിമുടക്ക് മലപ്പുറം ജില്ലയിലും പൂർണ്ണമായിരുന്നു

പുതുതലമുറ സ്വകാര്യ ബാങ്കുകളുടെ മിക്ക ശാഖകളും പ്രവർത്തിച്ചു. സഹകരണ ബാങ്കുകളിൽ പണിമുടക്കമുണ്ടായില്ല:മലപ്പുറത്ത് പണിമുടക്കിയവർ ടൗണിൽ പ്രകടനവും, സ്റ്റേറ്റ് ബാങ്കിന് മുമ്പിൽ ധർണ്ണയും നടത്തി.സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് വി ശശികുമാർ ധർണ്ണ ഉൽഘാടനം ചെയ്തു.എ ഐ ബി ഒ സി ജില്ലാ പ്രസിഡന്റ് കെ എസ് രമേശ് അധ്യക്ഷനായി.ബെഫി സംസ്ഥാന സെക്രട്ടറി സി.രാജീവൻ മുഖ്യപ്രഭാഷണം നടത്തി.