തിരൂരങ്ങാടിയിൽ  അജിത് കൊളാടിക്ക് പകരം നിയാസ് പുളിക്കലകത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി.

തിരൂരങ്ങാടി: നിയമസഭ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നിയാസ് പുളിക്കലകത്ത് മത്സരിക്കും. സി.പി.ഐ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് സിഡ്കോ ചെയർമാൻ കൂടിയായ നിയാസ് മത്സരിക്കുന്നത്.

അജിത് കൊളാടിക്ക് പകരമാണ് നിയാസ് പുളിക്കലകത്തിനെ തെരഞ്ഞെടുത്തത്.

നിയാസ് പുളിക്കലകത്തിനെ മത്സരിപ്പിക്കാനുള്ള സി.പി.ഐ മലപ്പുറം ജില്ല കൗൺസിലിൻെറ ഏകകണ്ഠമായ ശിപാർശ സംസ്ഥാന കൗൺസിൽ അംഗീകരിക്കുകയായിരുന്നു. പരപ്പനങ്ങാടിയിൽ നടന്നേ യോഗത്തിൽ അജിത് കൊളാടി നിയാസ് പുളിക്കല് കത്തിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് ടൗണിൽ നിയാസ് പുളിക്കലകത്ത് നേതൃത്വത്തിൽ പ്രചരണത്തിന് തുടക്കം കുറിച്ചു.