തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വാഹനങ്ങളില്‍ അനുമതിയില്ലാതെ പരസ്യം പതിക്കുന്നത് വിലക്കി
കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പൊതു-സ്വകാര്യ വാഹനങ്ങളില്‍ അനുമതിയില്ലാതെ പരസ്യം പതിക്കുന്നത് വിലക്കി മോട്ടോര്‍വാഹനവകുപ്പ്.
വിവിധ പാർട്ടികളുടെ പ്രചാരണ പരസ്യങ്ങൾക്കായി ഓട്ടോറിക്ഷയടക്കമുള്ള പൊത – സ്വകാര്യ വാഹനങ്ങളെ ഉപയോഗിക്കുന്നത് വ്യാപകമായതിനെ തുടർന്നാണ് മോട്ടോര്‍വാഹനവകുപ്പ് നടപടിയുമായി രംഗത്തിറങ്ങിയത്.
അനുമതി വാങ്ങുകയും, നിശ്ചിത തുക ഫീസായി അടച്ച ശേഷം മാത്രമെ തിരഞ്ഞെടുപ്പ് പരസ്യം പതിപ്പിച്ച പൊതുവാഹനങ്ങള്‍ നിരത്തിലിറക്കാൻ പാടുള്ളുവെന്നാണ് അധികൃതർ പറയുന്നത്. അനുമതിയില്ലാതെ വാഹനങ്ങളിൽ പരസ്യപോസ്റ്ററുകൾ പതിച്ചാൽ ഉടമയിൽ നിന്ന് ഫീസിനുപുറമെ നിശ്ചിത തുക പിഴയായി ഇടാക്കുകയും ചെയ്യും. പരസ്യം പതിക്കുന്നതിനായി വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിനും പിഴയുണ്ട്.