Fincat

വയനാട്ടിൽ ഇറക്കുമതി സ്ഥാനാര്‍ത്ഥി വേണ്ട; ടി സിദ്ദിഖിനെതിരെ പോസ്റ്റര്‍

ടി സിദ്ദിഖിനെതിരെ പോസ്റ്റര്‍. വയനാട് ജില്ലയില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥി വേണ്ടെന്നാണ് പോസ്റ്ററില്‍ പറയുന്നത്. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. വയനാട് ഡിസിസിയെ അംഗീകരിക്കണമെന്നും, ജില്ലയില്‍ യോഗ്യരായ നിരവധി സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെന്നും പോസ്റ്ററില്‍ പറയുന്നു.

1 st paragraph

കോഴിക്കോടുനിന്നെത്തി വയനാട്ടിലെ ഏക ജനറല്‍ സീറ്റില്‍ സിദ്ദിഖ് മത്സരിക്കുന്നതില്‍ ജില്ലയിലെ നേതാക്കള്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

2nd paragraph

കെപിസിസി വൈസ് പ്രസിഡന്റ് കെസി റോസക്കുട്ടി, മുന്‍ ഡിസിസി പ്രസിഡന്റ് പിവി ബാലചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ ടി സിദ്ദിഖ് സ്ഥാനാ‌ര്‍ത്ഥിയാകുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച്‌ രംഗത്തെത്തിയിരുന്നു.