Fincat

പറവണ്ണ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാരുടെ ജീവചരിത്രം പ്രകാശനം ചെയ്തു

തിരൂര്‍: യുവ എഴുത്തുകാരന്‍ സി.പി ബാസിത് ഹുദവി തിരൂര്‍ എഴുതിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സ്ഥാപകകാല നേതാവായിരുന്ന പറവണ്ണ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാരുടെ ജീവചരിത്രം സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രകാശനം ചെയ്തു. മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ കേരളത്തിലെ പ്രാഥമിക മദ്‌റസാ പ്രസ്ഥാനത്തിന്റെ ശില്‍പ്പിയാണെന്നും സാഹിത്യരംഗത്ത് അദ്ദേഹത്തിന്റെ സംഭാനകള്‍ സമസ്തക്ക് വലിയ മുതല്‍ക്കൂട്ടായെന്നും തങ്ങള്‍ പറഞ്ഞു. സകലകലാ വല്ലഭനായിരുന്ന അദ്ദേഹം തന്റെ പ്രതിഭാധനത്വം സമൂഹ നന്മക്ക് വേണ്ടി ഉപയോഗപ്പെടുത്തി. അര നൂറ്റാണ്ടിനു ശേഷം ഒരു ജീവചരിത്രം പുറത്തിറങ്ങുന്നത് അദ്ദേഹത്തിന്റെ സംഭാവനകള്‍ക്കുള്ള അംഗീകാരമാണ്-തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

1 st paragraph

ചടങ്ങില്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ഗ്രന്ഥകാരനായ സി.പി ബാസിത് ഹുദവി എന്നിവരെ ആദരിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം എം.പി മുസ്തഫല്‍ ഫൈസി പ്രഥമ പ്രതി സ്വീകരിച്ചു. പറവണ്ണ മഹല്ല് പ്രസിഡണ്ട് കെ.പി അബ്ദുല്‍ ഗഫാര്‍ മൗലവി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എസ്.എഫ് സംസ്ഥാന വൈസ്പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി പുസ്തകം പരിചയപ്പെടുത്തി. സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് ഹുസൈന്‍ ജിഫ്‌രി തങ്ങള്‍, സയ്യിദ് മുസ്ഥഫ തങ്ങള്‍ പകര, സി.എം അബ്ദുസ്സമദ് ഫൈസി, സി.പി അബൂബക്കര്‍ ഫൈസി, ബുജൈര്‍ വാഫി, സി.പി ബാസിത് ഹുദവി, ശിഹാബുദ്ദീന്‍, കെ.പി മുഹമ്മദ് ഇർശാദ് തുടങ്ങിയവര്‍ സംബന്ധിച്ചു. മഹല്ല് ജനറല്‍ സെക്രട്ടറി ബശീര്‍ പാലക്കാവളപ്പില്‍ സ്വാഗതവും മജീദ് പറവണ്ണ നന്ദിയും പറഞ്ഞു.

 

പണ്ഡിതന്‍, പ്രഭാഷകന്‍, സൂഫി, ചിന്തകന്‍, സാഹിത്യകാരന്‍ പത്രാധിപര്‍, മനശാസ്ത്ര വിദഗ്ദന്‍, സംഘാടകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, മുഫ്തി, ബഹുഭാഷാ പരിജ്ഞാനി, പരിശീലകന്‍, സഞ്ചാരി തുടങ്ങിയ ബഹുമുഖ പ്രതിഭയാണ് പറവണ്ണ മുഹ്യിദ്ദീന്‍ കുട്ടി മുസ്ലിയാര്‍. 1957-ല്‍ മരണപ്പെട്ട അദ്ദേഹത്തിന്റെ ജീവചരിത്രം ഇതാദ്യമായാണ് പുറത്തിങ്ങുന്നത്. പറവണ്ണ മഹല്ല് കമ്മിറ്റിയുടെ സഹകരണത്തോടെ കുന്നത്തകത്ത് പുതിയില്‍ ഫാമിലി അസോസിയേഷനാണ് ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. രചന നടത്തിയ സി.പി ബാസിത് ഹുദവി ചരിത്ര ഗവേഷകനും താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ് അധ്യാപകനുമാണ്. മുഹ്യിദ്ദീന്‍ കുട്ടി മുസ്ലിയാരുടെ ജീവചരിത്രത്തോടൊപ്പം പറവണ്ണ ദേശത്തിന്റെ ചരിത്രവും പുരാതന ചരിത്ര ശേഷിപ്പുകളുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2nd paragraph